ലണ്ടന്‍: കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവതി മഞ്ജു ഗോപാലകൃഷ്ണന്‍ (40) ഇന്നലെ നിര്യാതയായി. യുകെയിലെ എല്‍ ആന്‍ഡ് ടി ഗ്രൂപ്പ് ഐടി കമ്പനിയായ എല്‍ടിഐ മൈന്‍ഡ്ട്രീയില്‍ ജോലി ചെയ്തിരുന്ന മഞ്ജു കുറച്ചു കാലമായി ക്യാന്‍സറിനോട് പൊരുതിയെങ്കിലും ഇന്നലെ രാത്രി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് ജെയിംസ് ഹോസ്പൈസില്‍ വെച്ച് മരണമടയുകയായിരുന്നു. കങ്ങരപ്പടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണന്‍ -പദ്മിനി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് അലന്‍. മക്കള്‍ അമേയ, നിലിയ.
ഭര്‍തൃ മാതാപിതാക്കളായ ആലുവ പാങ്ങേത്തു ലോയ്ഡ് ജോസ് – എലിസബത്ത് എന്നിവര്‍ക്കൊപ്പം മഞ്ജു കുടുംബസമേതം ബര്‍ജസ് ഹില്ലില്‍ താമസിച്ചു വരികയായിരുന്നു.