Friday, October 18, 2024

HomeWorldEuropeബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ധനകാര്യമന്ത്രി

ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ധനകാര്യമന്ത്രി

spot_img
spot_img

ലണ്ടന്‍: ബ്രിട്ടണില്‍ ലേബര്‍ പാര്‍ട്ടി മിന്നും ജയം നേടിയതിനു പിന്നാലെ ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ ധനകാര്യമന്ത്രിയായി അധികാരത്തില്‍.

മുന്‍ ചെസ് ചാമ്പ്യനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക വിദഗ്ധയുമായ റേച്ചല്‍ റീവ്‌സാണ് (45) കെയ്ര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ ധനകാര്യമന്ത്രി.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള വലിയ വെല്ലുവിളിയാണ് പുതിയ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മാര്‍ക്കും ധനമന്ത്രി റേച്ചല്‍ റീവ്‌സിനും മുന്നിലുള്ളത്. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ വംശജനായ ഋഷി സുനക് രാജി വച്ചിരുന്നു. പിന്നാലെയാണ് കെയ്ര്‍ സ്റ്റാര്‍മര്‍ അധികാരമേറ്റത്.

പൊതു തെരഞ്ഞെടുപ്പില്‍ ഗംഭീര ഭൂരിപക്ഷത്തിലാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയത്. കേവല ഭൂരിപക്ഷത്തിനു 326 സീറ്റുകളാണ് വേണ്ടത്. ഇതും മറികടന്നാണ് ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പ്.

തോല്‍വിക്ക് പിന്നാലെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിനു ഋഷി സുനക് രാജിക്കത്ത് കൈമാറുകയായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനവും ഋഷി സുനക് ഒഴിഞ്ഞു. പിന്നീട് കെയ്ര്‍ സ്റ്റാര്‍മര്‍ കൊട്ടാരത്തിലെത്തി. സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും ചാള്‍സ് രാജാവ് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചു. പിന്നാലെ പുതിയ പ്രധാനമന്ത്രിയായി സ്റ്റാര്‍മറെ ചാള്‍സ് രാജാവ് നിയമിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments