Saturday, September 7, 2024

HomeWorldEuropeബ്രിട്ടനില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പ്രീതി പട്ടേല്‍, ഗുജറാത്തില്‍ വേരുകള്‍

ബ്രിട്ടനില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പ്രീതി പട്ടേല്‍, ഗുജറാത്തില്‍ വേരുകള്‍

spot_img
spot_img

ലണ്ടന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിക്കുമുന്നില്‍ അധികാരം നഷ്ടപ്പെട്ട് പ്രതിപക്ഷത്തായ കണ്‍സര്‍വേറ്റിവുകളുടെ നേതൃസ്ഥാനത്തേക്ക് മുന്‍പ്രധാനമന്ത്രി ഋഷി സുനകിനു പകരം പ്രീതി പട്ടേല്‍ മത്സരിക്കും.

എസക്‌സിലെ വിറ്റ്ഹാമില്‍നിന്ന് മികച്ച ഭൂരിപക്ഷത്തിന് പ്രീതി പട്ടേല്‍ ജയം പിടിച്ചിരുന്നു. എന്നാല്‍, ഏറെയായി സുരക്ഷിത താവളമായി സൂക്ഷിച്ച സ്വന്തം മണ്ഡലത്തില്‍ ഋഷി സുനക് കഷ്ടിച്ചാണ് കടന്നുകൂടിയത്.

പാര്‍ട്ടിക്ക് അധികാരനഷ്ടത്തിന് പിറകെ രാജിവെച്ച സുനക് പുതിയ പ്രതിപക്ഷ നേതാവ് തെരഞ്ഞെടുക്കപ്പെടുംവരെ പദവിയില്‍ തുടരും.

ഗുജറാത്തി-ഉഗാണ്ടന്‍ വേരുകളുള്ള പ്രീതി പട്ടേല്‍ മുമ്പ് തെരേസ മേയ്, ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു. പട്ടേലിനുപുറമെ, പ്രതിപക്ഷ നേതൃപദവി തേടി സുവേല ബ്രാവര്‍മേന്‍, റോബര്‍ട്ട് ജെന്റിക് എന്നിവരും മത്സര രംഗത്തുണ്ടാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments