Saturday, September 7, 2024

HomeWorldEuropeഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന് ; പ്രതിപക്ഷ നേതാവ് വി...

ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന് ; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കും

spot_img
spot_img

റോമി കുര്യാക്കോസ്

യു കെ / യൂറോപ്പ്: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് മുന്നിൽ ആശ്രുപൂജ അർപ്പിച്ചുകൊണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐ ഒ സി) – ന്റെ ജർമ്മനി, യു കെ, ഓസ്ട്രിയ, സ്വിറ്റ്സർലഡ്, പോളണ്ട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഇന്ന് (20/07/24) അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കും. സാമൂഹിക – രാഷ്ട്രീയ – മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം (ZOOM) മുഖേന യൂറോപ് സമയം 6 PM, യു കെ – അയർലണ്ട് സമയം 5 PM, ഇന്ത്യൻ സമയം 9.30 PM – നാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിക്കുന്നത്.

“ഓർമകളിൽ ഉമ്മൻ‌ ചാണ്ടി” എന്ന തലക്കെട്ടോടെ ഒരുക്കുന്ന അനുസ്മരണ സമ്മേളനം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ബഹു. വി ഡി സതീശൻ, എൽ എൽ എ ഉദ്ഘാടനം ചെയ്യും.

എ ഐ സിസി അംഗവും അങ്കമാലി എം എൽ എയുമായ ശ്രീ. റോജി എം ജോൺ, ചാലക്കുടി എം എൽ എ ശ്രീ. സനീഷ് കുമാർ ജോസഫ്, എഐസിസി ദേശീയ വക്താവ് ശ്രീമതി. ഷമാ മുഹമ്മദ്‌, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനവർ ശ്രീ. പി സരിൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. അബിൻ വർക്കി, ശ്രീ. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ, ദീപിക ഡൽഹി ബ്യൂറോ എഡിറ്റർ (നാഷണൽ അഫേഴ്സ്) ശ്രീ. ജോർജ് കള്ളിവയലിൽ, ഐ ഒ സി ഗ്ലോബൽ കോർഡിനേറ്റർ ശ്രീ. അനുര മത്തായി, ഐ ഒ സി യൂറോപ്പ് വൈസ് – ചെയർമാൻ ശ്രീ. സിരോഷ് ജോർജ്, വിവിധ രാജ്യങ്ങളിലെ ഐ ഒ സി സംഘടന അധ്യക്ഷന്മാർ, മറ്റു ഐ ഒ സി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

കക്ഷി – രാഷ്ട്രീയ – ജാതി വ്യത്യാസമില്ലാതെ ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങളാൽ സ്നേഹിക്കപ്പെടുകയും ചെയ്ത ശ്രീ. ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും ഏവരെയും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായും പ്രോഗ്രാം കോർഡിനേറ്ററും ഐ ഒ സി ജർമ്മനി – കേരള ചാപ്റ്റർ പ്രസിഡന്റുമായ ശ്രീ. സണ്ണി ജോസഫ് അറിയിച്ചു.

ശ്രീ. ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള വ്യക്തിപരമായ സ്മരണകൾ ചടങ്ങിൽ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നവർ, ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ഒന്നിൽ മുൻകൂട്ടി അറിയിച്ചാൽ അതിനുള്ള അവസരം നൽകുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ: സണ്ണി ജോസഫ് : +49 1523 6924999, റോമി കുര്യാക്കോസ് : +44 7776646163

Zoom Link:

https://us02web.zoom.us/j/9726008841?pwd=MWZwcXZwdndlb1JRNUtodkNaS1JJUT09&omn=89176444362

Meeting ID: 972 600 8841

Passcode: 12345

Date & Time: 20/07/2024 (Saturday)

Europe Time : 6.00 PM

U K – Ireland Time : 5.00 PM

Indian Time : 9.30 PM

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments