Saturday, September 7, 2024

HomeWorldEuropeമാർ ജോസഫ് സ്രാമ്പിക്കൽ ആഗോള സിനഡിന്റെ പഠനസമിതിയിൽ

മാർ ജോസഫ് സ്രാമ്പിക്കൽ ആഗോള സിനഡിന്റെ പഠനസമിതിയിൽ

spot_img
spot_img

ലണ്ടൻ : ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനിൽ നടന്നുവരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ പഠനസമിതിയിലേക്ക് മാർപ്പാപ്പ നിയമിച്ചു. പൗരസ്ത്യസഭകളും ലത്തീൻ സഭയുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാർ സ്രാമ്പിക്കൽ നിയമിതനായിരിക്കുന്നത്.

പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കര്‍ദ്ദിനാള്‍ ക്ലൗദിയോ ഗുജറോത്തി, ആർച്ചുബിഷപ്പ് മാർ സിറിൽ വാസിൽ എന്നിവരും ഈ സമിതിയിൽ അംഗങ്ങളാണ്.

ആഗോള കത്തോലിക്കാസഭയിലെ തെരഞ്ഞെടുക്കപ്പെട്ട 118 അംഗങ്ങളാണ് വ്യത്യസ്ത വിഷയങ്ങളെ ആഴത്തിൽ പഠിച്ചു മാർപ്പാപ്പയ്ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ട സിനഡിന്റെ സമിതികളിൽ ഉള്ളത്. മാർ ജോസഫ് സ്രാമ്പിക്കലും മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്‌വാൾഡ് ഗ്രേഷ്യസ്സുമാണ് പഠനസമിതികളിൽ നിയമതരായിരിക്കുന്ന ഇന്ത്യക്കാർ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments