ബര്‍ലിന്‍: സോളിംഗനില്‍ നടന്ന കത്തി ആക്രമണത്തില്‍ പ്രതികരണവുമായി ജര്‍മന്‍ ജനത. ജര്‍മനിയില്‍ അഭയം തേടുന്നവരെ നിരോധിക്കുക എന്നതാണ് ഇപ്പോഴുയരുന്ന പൊതു ശബ്ദം. രാഷ്ട്രീയക്കാര്‍ എല്ലാ അഭയാര്‍ഥികളെയും തടയണമെന്നും കത്തി നിരോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
വെള്ളിയാഴ്ച ഫെസ്റ്റവില്‍ ഓഫ് ഡൈവേഴ്‌സിറ്റിയില്‍ നടന്ന കൂട്ട കൊലയില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു, അതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ പൊലീസ് ഒരു ‘മേജര്‍ ഓപ്പറേഷന്‍’ നടത്തി പിടികൂടി.
26 വയസ്സുകാരനായ ഐഎസ് തീവ്രവാദിയായ സിറിയന്‍ യുവാവ് സ്വയം കുറ്റം സമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. കത്തി ആക്രമണങ്ങളില്‍ വര്‍ധനവ് കാണപ്പെടുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്ത് അനുവദിക്കുന്ന കത്തികളുടെ കാര്യത്തില്‍ ജര്‍മനിക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച നിര്‍ദേശിച്ചു.