Friday, January 10, 2025

HomeWorldEuropeഇന്ത്യന്‍ വംശജനായ പൊലീസ് ട്രെയിനി മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍

ഇന്ത്യന്‍ വംശജനായ പൊലീസ് ട്രെയിനി മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍

spot_img
spot_img

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍: ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വൈറ്റ്ഫീല്‍ഡില്‍ നിന്നുള്ള അനുഗ്രഹ ഏബ്രഹാം (അനു 21) എന്ന ട്രെയിനി പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കേണ്ട ദിവസമായിരുന്നു അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേല്‍ ഉദ്യോഗസ്ഥന്‍ തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് അനുഗ്രഹ ഏബ്രഹാം സ്വപ്നം കണ്ടിരുന്നതായും ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിരുന്നതായും അദ്ദേഹം പറത്തതായി കുടുംബം വെളിപ്പെടുത്തി. അനുഗ്രഹ ഏബ്രഹാമിനെ അനു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചിരുന്നത്.

തന്നെ പരിശീലനത്തില്‍ തോല്‍പ്പിക്കാന്‍ മേല്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി അനു വെളിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു. ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയിലൂടെ അപ്രന്റിസ്ഷിപ്പിനു പുറമെ ട്രെയിനി പൊലീസ് ഓഫിസറായി ജോലി ചെയ്യാനുള്ള സമ്മര്‍ദ്ദം അനുഗ്രഹ ഏബ്രഹാമിനെ തളര്‍ത്തിയിരുന്നതായി പിതാവ് എബ്രഹാം സീനിയര്‍ പറഞ്ഞു സര്‍ജന്റ് ‘നെഞ്ചില്‍ ഇരുന്ന് കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന’തിനെക്കുറിച്ച് തനിക്ക് പേടിസ്വപ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് മകന്‍ തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ജനിച്ച് യുകെയിലേക്ക് താമസം മാറിയ അനു, കുട്ടിക്കാലം മുതല്‍ പൊലീസുകാരനായി ജോലി ചെയ്യുന്നതിന് ആഗ്രഹിച്ചിരുന്നു. 2021 ഒക്ടോബറില്‍ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസില്‍ ചേര്‍ന്നെങ്കിലും 2022 ഏപ്രിലില്‍ ഹാലിഫാക്സ് പൊലീസ് സ്റ്റേഷനിലേക്ക് പോസ്റ്റിങ് ലഭിച്ച ശേഷമാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

പ്ലേയ്സ്മെന്റിന് മുന്‍പ് ഒരു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന അനുവിനെ 2023 ഫെബ്രുവരിയില്‍ മറ്റൊരു പദ്ധതിയിലേക്ക് മാറ്റി. ജോലിയില്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടുന്നുവെന്നും എപ്പോഴും വിമര്‍ശിക്കപ്പെടുന്നുവെന്നും അനു പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments