ജനീവ: കോവിഡിന്റെ പ്രഭവകേന്ദ്രമായി യൂറോപ്പ് മാറിയേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യൂറോപ്പ് മേഖലയില്‍ 78 മില്ല്യണ്‍ കോവിഡ് കേസുകളാണുള്ളത്. തെക്ക് കിഴക്കന്‍ ഏഷ്യയിലും കിഴക്കേ മെഡിറ്ററേനിയനിലും പടിഞ്ഞാറന്‍ പസഫിക്ആഫ്രിക്കന്‍ മേഖലയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ കൂടുതലാണിത്.
കഴിഞ്ഞയാഴ്ച ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളില്‍ പകുതിയും മധ്യേഷ്യയില്‍ നിന്നാണെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. കോവിഡ് വ്യാപനം ഇതേ നിലയ്ക്ക് തുടര്‍ന്നാല്‍ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളില്‍ അഞ്ചു ലക്ഷം കോവിഡ് മരണങ്ങള്‍ സംഭവിച്ചേക്കാമെന്നും ആശങ്കപ്പെടുന്നു കേസുകള്‍ കൂടിയാല്‍ ആശുപത്രി സൗകര്യങ്ങള്‍ക്ക് ക്ഷാമം നേരിട്ടേക്കാമെന്നും ഭയപ്പെടുന്നു.
കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകള്‍ കൂടിയതും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതുമാണു കേസുകള്‍ കൂടുന്നതിലേക്കു നയിച്ചത്.
മധ്യേഷ്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ 53 രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയില്‍ കോവിഡ് കേസുകളുടെ വര്‍ധനവിന് പിന്നില്‍ പൊതുജനാരോഗ്യ നടപടികളില്‍ ഇളവ് വരുത്തിയതായും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന ഇതുവരെ 1.4 ദശലക്ഷം മരണങ്ങള്‍ ഈ മേഖലയിലുടനീളം രേഖപ്പെടുത്തിയിട്ടുണ്ട്.
കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് എന്നാല്‍ ജര്‍മ്മനിയില്‍ വാക്‌സിനേഷന്‍ നിരക്ക് മൊത്തം 67 % ല്‍ കൂടുതലായി ഉയര്‍ന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പ്രതിദിനം 37,000 ല്‍ അധികം കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്,
ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ ചെയ്യാത്തവര്‍ക്ക് വന്‍ പകര്‍ച്ചവ്യാധി എന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ വിശേഷിപ്പിച്ചു. ഏഴ് ദിവസത്തെ സംഭവനിരക്ക് 154.5 ല്‍ നിന്ന് 169.9 ആയി വര്‍ധിച്ചു. 200 ഓളം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്.നിലവിലെ പകര്‍ച്ച വളരെ ആശങ്കാജനകമാണെന്നാണ് ആര്‍കെഐ വിശേഷിപ്പിക്കുന്നത്.