Friday, November 22, 2024

HomeWorldEuropeയുകെയിൽ പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു; രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ.

യുകെയിൽ പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു; രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ.

spot_img
spot_img

യുകെയിലെ പണപ്പെരുപ്പം ഒക്ടോബറിൽ കുത്തനെ ഇടിഞ്ഞ് രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കൺസ്യൂമർ പ്രൈസ് മുൻ വർഷത്തേക്കാൾ 4.6 ശതമാനം കൂടുതലാണെന്നും മുൻ മാസത്തെ 6.7 ശതമാനത്തേക്കാൾ വളരെ കുറവാണെന്നും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും പ്രധാനമന്ത്രി ഋഷി സുനകിനും നിലവിലെ സ്ഥിതിയിൽ അൽപം ആശ്വാസം നൽകിയിരിക്കുകയാണ്.

ഈ വർഷം പണപ്പെരുപ്പം പകുതിയായി കുറയ്ക്കുമെന്ന പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വാ​ഗ്ദാനം പാലിക്കപ്പെട്ടു എന്നാണ് ഈ ഇടിവ് അർത്ഥമാക്കുന്നത്. പണപ്പെരുപ്പം 10 ശതമാനത്തിലധികം ഉയർന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ജീവിതച്ചെലവ് കുറക്കാനും രാജ്യത്തെ കുടുംബങ്ങൾക്ക് സാമ്പത്തിക ഭദ്രത നൽകാനുമുള്ള ഏറ്റവും നല്ല മാർഗമാണിതെന്നും അതുകൊണ്ടാണ് താൻ പണപ്പെരുപ്പം കുറക്കാനായി പരിശ്രമിച്ചതെന്നും ആ പ്രതിജ്ഞ നിറവേറ്റിയതായും ഋഷി സുനക് പറഞ്ഞു.

പണപ്പെരുപ്പം കുറഞ്ഞതിൽ സർക്കാരിന് ആശ്വസിക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർദ്ധിപ്പിച്ചതാണ് പണപ്പെരുപ്പം കുറയാനുള്ള പ്രധാന കാരണം. പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പലിശ നിരക്ക് ഉയർത്തിയത്. 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25 ശതമാനമാണ് നിലവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ പലിശ നിരക്ക്. കോവിഡിനെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ പ്രശ്‌നങ്ങളും റഷ്യ-യുക്രൈൻ യുദ്ധം മൂലമുണ്ടായ വിലക്കയറ്റവും നേരിടാനാണ് മറ്റ് സെൻട്രൽ ബാങ്കുകളെപ്പോലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്കുകൾ ഉയർത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments