Monday, December 23, 2024

HomeWorldEuropeബ്രിട്ടണിലെ ഏറ്റവും വലിയ നഴ്സിംഗ് ട്രേഡ് യൂണിയൻ തലപ്പത്ത് മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ

ബ്രിട്ടണിലെ ഏറ്റവും വലിയ നഴ്സിംഗ് ട്രേഡ് യൂണിയൻ തലപ്പത്ത് മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ

spot_img
spot_img

ലണ്ടൻ: ബ്രിട്ടണിലെ ഏറ്റവും വലിയ നഴ്സിംഗ് ട്രേഡ് യൂണിയൻ തലപ്പത്ത് മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ. അഞ്ചു ലക്ഷത്തിലധികംഅംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ ആലപ്പുഴ സ്വദേശിയും യുകെയിലെനഴ്സുമായ ബിജോയ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽനിന്ന് ഒരാൾ ഈ സ്ഥാനത്തെത്തുന്നത്.

ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്‌പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സാണ്.ഒക്ടോബർ 14ന് ആരംഭിച്ച പോസ്റ്റ‌ൽ ബാലറ്റ് വോട്ടെടുപ്പ് നവംബർ 11നാണ് സമാപിച്ചത്. . ബിജോയ് ഉൾപ്പെടെ 6 പേരാണ് മത്സരിച്ചത്. 2025 ജനുവരി ഒന്നു മുതൽ 2026 ഡിസംബർ 31 വരെ രണ്ടുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1916ൽ ബ്രിട്ടനിലാണ് റോയൽ കോളജ് ഓഫ് നഴ്സ‌ിങ്ങ് പ്രവർത്തനം ആരംഭിച്ചത്.കൃഷിവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പുന്നപ്ര വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. കോട്ടയം മെഡിക്കൽ കോളജിലെ നഴ്‌സിങ് പഠനത്തിനും ഒരുവർഷത്തെ സേവനത്തിനും ശേഷം 2011ലാണ് ബാൻഡ്-5 നഴ്‌സായി ബിജോയ് ബ്രിട്ടനിൽ എത്തിയത്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിലായിരുന്നു ആദ്യ ജോലി.

2015ൽ ബാൻഡ്-6 നഴ്സായും 2016ൽ ബാൻഡ് -7 നഴ്സായും കരിയർ മെച്ചപ്പെടുത്തി. 2021ലാണ് ബാൻഡ്-8 തസ്‌തികയിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്‌പിറ്റലിൽ എത്തുന്നത്. 2012ൽ റോയൽ കോളജ് ഓഫ് നഴ്സിങ്ങിൽ അംഗത്വം എടുത്തു. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമർസ്‌മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്സ‌് ദിവ്യയാണ് ഭാര്യ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments