Wednesday, March 12, 2025

HomeWorldEuropeയുകെയില്‍ മലയാളി വ്യവസായി കോവിഡ് ബാധിച്ച് മരിച്ചു

യുകെയില്‍ മലയാളി വ്യവസായി കോവിഡ് ബാധിച്ച് മരിച്ചു

spot_img
spot_img

ലണ്ടന്‍ : കോവിഡ് ബാധിച്ച് യുകെ മലയാളി അന്തരിച്ചു. കായംകുളം താമരക്കുളം സ്വദേശിയും ബിസിനസ് പ്രമുഖനുമായ ഹനീഫ് ഷിബു (50) ആണ് അന്തരിച്ചത്. ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ഹനീഫ് ഷിബു ‘ഷാ-ഷിബ്’ ബിസിനസ് ഗ്രൂപ്പിന്റെ ഉടമകളില്‍ ഒരാളാണ്. ഹനീഫ് ഷിബുവിന് മുന്‍പ് രണ്ട് തവണ കോവിഡ് വന്നിട്ടുള്ളതാണ്. ഇത്തവണ കോവിഡ് മൂലം ശ്വാസതടസ്സം നേരിടുകയും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നൂറുകണക്കിനു ജീവനക്കാരുടെ ആശ്രയം കൂടിയാണ് ‘ഷാ-ഷിബ്’ ബിസിനസ് ഗ്രൂപ്പ്.

വിഭ്യാഭ്യസ സ്ഥാപനങ്ങള്‍ അടക്കമുള്ള നിരവധി ബിസിനസ് സംരംഭങ്ങള്‍ നടത്തി വരുന്ന ഹനീഫ് ഷിബു തന്റെ ബിസിനസ് യുകെയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഹോദരന്‍ ഹനീഫ് ഷാജുവിന് ഒപ്പമാണ് യുകെയിലേക്ക് കുടിയേറിയത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ എഴുപതില്‍പ്പരം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ഉള്ള ‘ഷാ-ഷിബ്’ ഗ്രൂപ്പിന് എയര്‍ ക്രാഫ്റ്റ് ബിസിനസ് രംഗത്തും മുതല്‍മുടക്കുണ്ട്.

മുണ്ടക്കയം സ്വദേശിനിയായ രഹ്ന കമാലാണ് ഭാര്യ. മക്കള്‍: സറോഷ്, സറ, സിമ്ര. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ലണ്ടന്‍ ഇല്‍ഫോഡ് സെമിത്തേരിയില്‍ നടത്തുവാനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments