Wednesday, February 5, 2025

HomeWorldEuropeഇന്ത്യക്കാര്‍ക്ക് തിരിച്ചടി; ജനുവരി മുതല്‍ യുകെ വീസ ഫീസില്‍ വന്‍ വര്‍ധന

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; ജനുവരി മുതല്‍ യുകെ വീസ ഫീസില്‍ വന്‍ വര്‍ധന

spot_img
spot_img

ലണ്ടന്‍ : 2025 ജനുവരി മുതല്‍, യുകെയില്‍ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവക്ക് നിലവിലെ ആവശ്യകതകളേക്കാള്‍ കുറഞ്ഞത് 11 ശതമാനം കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം കാണിക്കേണ്ടതുണ്ട്. ജനുവരി 2 മുതല്‍, യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാര്‍ഥികള്‍ ജീവിതച്ചെലവുകള്‍ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകള്‍ കാണിക്കണം.

ലണ്ടനിലെ കോഴ്‌സുകള്‍ക്ക് പ്രതിമാസം 1,483 പൗണ്ട് (1.5 ലക്ഷം രൂപ), ലണ്ടന് പുറത്തുള്ള കോഴ്‌സുകള്‍ക്ക് പ്രതിമാസം 1,136 പൗണ്ടുമാണ് തെളിവ് കാണിക്കേണ്ടത്. ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിന്, ലണ്ടനില്‍ മൊത്തം 13,347 പൗണ്ടും (14 ലക്ഷം രൂപ) ലണ്ടന് പുറത്ത് 10,224 പൗണ്ടുമാണ്.

വീസ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് 28 ദിവസമെങ്കിലും ഈ ഫണ്ടുകള്‍ കൈവശം വച്ചിരിക്കണം. നിലവില്‍, ജീവിതച്ചെലവ് ലണ്ടനില്‍ പ്രതിമാസം 1,334 പൗണ്ടും മറ്റ് പ്രദേശങ്ങളില്‍ 1,023 പൗണ്ടുമാണ്.

ആദ്യമായി വീസ അപേക്ഷിക്കുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ജീവിതച്ചെലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് 38,700 പൗണ്ട് വരുമാനം ഉണ്ടായിരിക്കണം. ഹോം ഓഫിസ് അംഗീകരിച്ച യുകെ തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പും അവര്‍ക്ക് ഉണ്ടായിരിക്കണം. തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യാത്ത അപേക്ഷകര്‍ അപേക്ഷിക്കുന്നതിന് 28 ദിവസത്തേക്ക് ആവശ്യമായ ഫണ്ട് കൈവശം വച്ചിട്ടുണ്ടെന്ന് കാണിക്കേണ്ടതുണ്ട്.

വീസ അപേക്ഷ ഫീസിലും വര്‍ധന. വിനോദസഞ്ചാരികള്‍, കുടുംബം, പങ്കാളികള്‍, കുട്ടികള്‍, വിദ്യാര്‍ഥി വീസകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ വീസ അപേക്ഷാ ഫീസില്‍ വര്‍ധനവുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments