Thursday, March 13, 2025

HomeWorldMiddle Eastമാർ ബസേലിയോസ് മൂവ്മെന്റ് കുടുംബസംഗമം സംഘടിപ്പിച്ചു

മാർ ബസേലിയോസ് മൂവ്മെന്റ് കുടുംബസംഗമം സംഘടിപ്പിച്ചു

spot_img
spot_img

കുവൈറ്റ്‌: സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ കാവൽ പിതാവായ പരിശുദ്ധ ബസേലിയോസ്‌ ഗീവർഗീസ്‌ ദ്വിതീയൻ ബാവായുടെ 61-‍ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ച കുടുംബസംഗമത്തിന്റെ ഉത്ഘാടനം മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച്‌ നിർവഹിച്ചു. മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ പ്രസിഡണ്ട്‌  റവ.ഫാ. ഡോ. ബിജു പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

സന്ധ്യാനമസ്ക്കാരത്തെ തുടർന്ന്‌ നടന്ന ചടങ്ങിൽ മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ വൈസ്‌ പ്രസിഡണ്ട്‌ ജെറി ജോൺ കോശി സ്വാഗതവും, ജോയിന്റ്‌ സെക്രട്ടറി എം.എ. ജോസഫ്‌ കൃതഞ്ജതയും രേഖപ്പെടുത്തി. മഹാ ഇടവക സഹവികാരി റവ.ഫാ. മാത്യൂ തോമസ്‌, റവ.ഫാ. ഗീവർഗീസ്‌ ജോൺ, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌ കുവൈറ്റിന്റെ സെക്രട്ടറി റോയ്‌ യോഹന്നാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

മഹാ ഇടവക ട്രസ്റ്റി സിബു അലക്സ്‌ ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം തോമസ്‌ കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക്‌ അലക്സ്‌ പണിക്കർ, പ്രാർത്ഥനായോഗ ജനറൽ സെക്രട്ടറി ജുബിൻ പി. ഉമ്മൻ,

മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ ട്രഷറാർ ടിബു വർഗീസ്‌, ഓർഗനൈസിംഗ്‌ സെക്രട്ടറി റെനി ഫിലിപ്പ്‌, പ്രയർ സെക്രട്ടറി റെജിമോൻ ഫിലിപ്പ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ 15 വർഷം സംഘടനാംഗത്വം പൂർത്തിയാക്കിയവർക്ക്‌ മെമെന്റോ നൽകി  ആദരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments