Friday, April 4, 2025

HomeWorldMiddle Eastസൗദിയിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ്​ അപകടത്തിൽപെട്ട് മലയാളിയടക്കം 15 പേർ മരിച്ചു

സൗദിയിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ്​ അപകടത്തിൽപെട്ട് മലയാളിയടക്കം 15 പേർ മരിച്ചു

spot_img
spot_img

റിയാദ്​: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ്​ അപകടത്തിൽപെട്ട് മലയാളിയടക്കം 15 പേർ മരിച്ചു. അരാംകോ റിഫൈനറി റോഡിൽ തിങ്കളാഴ്​ച രാവിലെയുണ്ടായ അപകടത്തിൽ കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) ഉൾപ്പടെ ഒമ്പത് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും മൂന്ന്​ ഘാന സ്വദേശികളുമാണ് മരിച്ചത്​. എല്ലാവരും ജുബൈൽ എ.സി.ഐ.സി കമ്പനിയിലെ ജീവനക്കാരാണ്.

ഗുരുതരമായി പരിക്കേറ്റ 11 പേർ ജിസാൻ, അബഹ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ്​. മൃതദേഹങ്ങൾ ബെയ്​ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ്. രാവിലെ അരാംകോ പ്രൊജക്​ടിലെ ജോലിസ്ഥലത്തേക്ക് 26 തൊഴിലാളികളുമായി പോകുകയായിരുന്ന എ.സി.ഐ.സി സർവിസ് കമ്പനിയുടെ മിനി ബസിന്​ നേരെ ട്രെയിലർ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ 15 പേരും മരിച്ചു.

താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മുഅ്ത്തസിം റാസ, രമേശ് കപേലി,ട്രെയിലറി​െൻറ ഇടിയേറ്റ്​ പൂർണമായി തകർന്ന മിനി ബസിൽനിന്നും സിവിൽ ഡിഫൻസി​െൻറ നേതൃത്വത്തിൽ പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുക്കുകയായിരുന്നു. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദി​െൻറയും രാധയുടെയും മകനാണ് മരിച്ച വിഷ്‌ണു. അവിവാഹിതനാണ്​.

എ.സി.ഐ.സി സർവിസ് കമ്പനിയിൽ മൂന്ന് വർഷമായി എൻജിനീയറാണ്. വിഷ്‌ണുവി​െൻറ സഹോദരൻ മനു പ്രസാദ് പിള്ള ബ്രിട്ടനിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിങ്​ ദാമി, സപ്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ (ബിഹാർ, 46 വയസ്​), മുഹമ്മദ് മുഅ്ത്തസിം റാസ, (ബിഹാർ, 27), ദിനകർ ബായ് ഹരിദായ് തണ്ടൽ, രമേശ് കപേലി (തെലങ്കാന, 32) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments