മസ്‌കത്ത് : മസ്‌കത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍, തലശ്ശേരി പുന്നോല്‍ സ്വദേശി മുഹമ്മദ് ജബ്സീര്‍ (33) ആണ് മസ്‌കത്ത് മബേലയില്‍ മരിച്ചത്. ഭാര്യയും മക്കളും ഒമാനിലേക്ക് വരാനിരിക്കുകയായിരുന്നു.
ജബ്‌സീറിന് ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി മബേലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.