Friday, April 4, 2025

HomeWorldMiddle Eastഖത്തറിലെ പ്രമുഖ മലയാളി വ്യവസായി മുഹമ്മദ് ഈസ അന്തരിച്ചു

ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി മുഹമ്മദ് ഈസ അന്തരിച്ചു

spot_img
spot_img

ദോഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും കലാ-സാമൂഹിക പ്രവര്‍ത്തന മേഖലയിലെ നിറ സാന്നിധ്യവുമായി കെ. മുഹമ്മദ് ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലായിരുന്നു മരണം.

ഖത്തറിലെ പ്രശസ്തമായ അലി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജറും ഖത്തര്‍ കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡന്റും നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ് ഇദ്ദേഹം. ഫുട്ബാള്‍ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനുമെന്ന നിലയില്‍ നാലു പതിറ്റാണ്ടിലേറെ കാലും ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായി നിറഞ്ഞു നിന്നാണ് വിടവാങ്ങല്‍.

1976ല്‍ തന്റെ 19ാം വയസ്സില്‍ കപ്പല്‍ കയറി ഖത്തറിലെത്തി പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ച മലയാളികളുടെ സ്വന്തം ഈസക്ക പ്രവാസത്തിന്റെ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കവെയാണ് ബുധനാഴ്ച മരണപ്പെടുന്നത്.

മലപ്പുറം വളാഞ്ചേരി മൂടാല്‍ സ്വദേശിയാണ്. പാലക്കാട് മേപ്പറമ്പ് സ്വദേശി നസീമയാണ് ഭാര്യ. മക്കള്‍ : മക്കള്‍: നജ്ല, നൗഫല്‍, നാദിര്‍, നമീര്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments