Sunday, February 23, 2025

HomeWorldMiddle Eastവീണ്ടും മാറ്റി; റഹീമിന്റെ കേസ് മാറ്റിവച്ചു, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന്

വീണ്ടും മാറ്റി; റഹീമിന്റെ കേസ് മാറ്റിവച്ചു, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന്

spot_img
spot_img

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​ന്റെ മോചന കാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമുണ്ടായില്ല. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന്​ ചൂണ്ടിക്കാട്ടി​ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

എട്ടാം തവണയാണ്​ റിയാദിലെ ക്രിമിനൽ​ കോടതി കേസ്​ മാറ്റിവെക്കുന്നത്​. ഇന്ന്​ (വ്യാഴാഴ്​ച) രാവിലെ​ 11.30ന് തുടങ്ങിയ​​ ഓൺലൈൻ സിറ്റിങ്​​ ഒരു മണിക്കൂറിലേറെ നീണ്ടു. പതിവുപോലെ ജയിലിൽനിന്ന്​ അബ്​ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥരും റിയാദ്​ നിയമ സഹായസമിതി പ്രവർത്തകരും പ​ങ്കെടുത്തു.

ഫെബ്രുവരി രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ്​. ദിയാധനം സ്വീകരിച്ച്​ വാദിഭാഗം മാപ്പ്​ നൽകിയതോടെ വധശിക്ഷ കോടതി അഞ്ച്​ മാസം മുമ്പ്​ ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ്​ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്​​. റിയാദിലെ ഇസ്​കാൻ ജയിലിൽ കഴിയുന്ന റഹീമി​ന്റെ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക്​ കടന്നു.

പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ്​ വിധിക്കുക. 19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അബ്​ദുൽ റഹീമിന്​ അധികം ജയിലിൽ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച്​ മോചനം നൽകാനാണ്​ സാധ്യത.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments