Monday, March 31, 2025

HomeWorldMiddle Eastഅമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടിയുമായി കുവൈത്ത്: 60 ദിവസത്തേക്ക് വാഹനങ്ങള്‍ പിടിച്ചെടുക്കും

അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടിയുമായി കുവൈത്ത്: 60 ദിവസത്തേക്ക് വാഹനങ്ങള്‍ പിടിച്ചെടുക്കും

spot_img
spot_img

കുവൈത്ത് സിറ്റി: അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കതിരെ കര്‍ശന നടപടിയുമായി കുവൈത്ത്. 60 ദിവസത്തേക്ക് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ നടപ്പിലാക്കുന്നതിനുള്ള തയാറെടുപ്പുമായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. ട്രാഫിക് കണ്‍ട്രോള്‍ കാമറകളില്‍ പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരെ വിളിച്ചുവരുത്താന്‍ തുടങ്ങി.

ട്രാഫിക് എന്‍ഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുന്നതിനും റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.

ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2025 ഏപ്രില്‍ 22 മുതല്‍, വേഗപരിധി കവിയുന്ന ഡ്രൈവര്‍മാര്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 600 മുതല്‍ 1,000 കുവൈത്തി ദിനാര്‍ വരെ പിഴയും ചുമത്തപ്പെട്ടും. അല്ലെങ്കില്‍ കോടതിയിലേക്ക് റഫര്‍ ചെയ്യപ്പെടും. കൂടാതെ, റോഡിന്റെ വേഗത പരിധിയും ഡ്രൈവറുടെ ലംഘനവും അനുസരിച്ച് 70 മുതല്‍ 150 ദിനാര്‍ വരെ ആയിരിക്കും പിഴ ചുമത്തപ്പെടുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments