Thursday, December 26, 2024

HomeWorldMiddle Eastസൗദി കിരീടാവകാശി ലോകനേതാക്കള്‍ക്കിടയില്‍ ജനപ്രിയൻ

സൗദി കിരീടാവകാശി ലോകനേതാക്കള്‍ക്കിടയില്‍ ജനപ്രിയൻ

spot_img
spot_img

റിയാദ്: ലോകനേതാക്കള്‍ക്കിടയിലെ ജനപ്രിയ വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ട് സൗദി കീരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍.

ഓസ്ട്രേലിയന്‍ തിങ്ക് ടാങ്ക് ലോവി ഇന്‍സ്റ്റിറ്റ്യൂട് കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡോനേഷ്യയില്‍ നടത്തിയ വോടെടുപ്പിലാണ് സൗദി കീരീടാവകാശിയെ തെരഞ്ഞെടുത്തത്.

ഇന്‍ഡോനേഷ്യയില്‍ 257 ദശലക്ഷം ആളുകളാണുള്ളത്. ഇതില്‍ 2003 മുതല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളെയും രാഷ്ട്രീയക്കാരെയും കുറിച്ചുള്ള അഭിപ്രായ വോടെടുപ്പ് നടത്തുന്ന അന്താരാഷ്ട്ര തിങ്ക് ടാങ്കായ ഓസ്ട്രേലിയന്‍ റിസര്‍ച് സെന്ററിന്റെ വോടെടുപ്പ് അനുസരിച്ച്‌ 57 ശതമാനം പേരാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്തുണച്ചത്.

അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് തൊട്ടു പിന്നില്‍.

റിപോര്‍ട് അനുസരിച്ച്‌ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ ജനപ്രീതിയെക്കാള്‍ മുമ്ബിലാണ് സൗദി കിരീടാവകാശി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments