പുത്തൻ വാഹനങ്ങൾക്ക് ഇഷ്ട നമ്പർ ലഭിക്കാൻ ലക്ഷങ്ങളും കോടികളും മുടക്കുന്നവരുടെ വാർത്തകള്‍ പുതുമയുള്ളതല്ല. ഫോൺ നമ്പരുകൾ ലേലത്തിൽ സ്വന്തമാക്കുന്നവരുടെ വാർത്തകളും പലപ്പോഴായി നാം കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ ദുബായിലെ ഒരു മൊബൈല്‍ നമ്പർ ലേലത്തിൽ വിറ്റുപോയ വാർത്തയാണ് പുറത്തുവരുന്നത്.
ഏഴ് കോടി രൂപ നൽകിയാണ് ദുബായിൽ ഒരാൾ തന്റെ ഇഷ്ട നമ്പര്‍ ലേലത്തിൽ പിടിച്ചത്. 058-7777777 എന്ന നമ്പർ ഏകദേശം 7.26 കോടി രൂപയ്ക്കാണ് (3.2 ദശലക്ഷം ദിർഹം) ദുബായിൽ നടന്ന ഒരു ലേലത്തിൽ വിറ്റത്. 7 സീരീസ് അടങ്ങുന്ന 058-7777777 എന്ന നമ്പർ ഭാഗ്യ സംഖ്യയായാണ് കണക്കാക്കപ്പെടുന്നത്, അതുപോലെ യുഎഇയുടെ ഏഴ് എമിറേറ്റുകളോടും അതിന് സാമ്യമുണ്ട്.
ഈ മൊബൈൽ നമ്പരിനായുള്ള ലേലം 22 ലക്ഷം രൂപയിലായിരുന്നു ആരംഭിച്ചത്. എന്നാൽ ലേലം വിളി പെട്ടെന്ന് 7 കോടി രൂപയായി ഉയർന്നതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 7 എന്ന നമ്പർ ഉൾക്കൊള്ളുന്ന മറ്റ് നമ്പറുകൾ വാങ്ങാനും ആളുകൾക്ക് താൽപ്പര്യമുണ്ടായിരുന്നു.
ഏകദേശം 86 കോടി രൂപയാണ് ലേലത്തിൽ ആകെ നേടിയത്. ലേലത്തിന്റെ ഭാഗമായി എക്സ്ക്ലൂസീവ് കാർ നമ്പറുകൾ 65 കോടി രൂപയ്ക്കാണ് ലേലത്തിൽ പോയത്.
എത്തിസലാത്തിന്റെ സ്‌പെഷ്യൽ നമ്പറുകൾ ഏകദേശം 9 കോടി രൂപയ്ക്കും DU-വിന്റെ സ്‌പെഷ്യൽ നമ്പറുകൾ ഏകദേശം 11 കോടി രൂപയ്ക്കും വിറ്റു. മറ്റൊരു നമ്പറായ 054-5555555, 2.87 ദശലക്ഷം ദിർഹത്തിനാണ് (6.5 കോടി രൂപ) വിറ്റുപോയത്.
ലേലത്തിൽ പോയ മൊബൈൽ നമ്പറുകളും തുകയും
058-7777777 – (Rs 7,26,87,892)
054-5555555 – (Rs 6,53,05,528)
058-7777778 – (Rs 69,28,064)
058-7777770 – (Rs 65,87,340)
056-9111111 – (Rs 64,73,804)
ലേലത്തിൽ പോയ കാർ നമ്പറുകളും തുകയും
V39 – (Rs 9,08,59,538)
P42 – (Rs 7,32,55,503)
O51 – (Rs 6,81,44,653)
Q49 – (Rs 6,81,44,653)
U53 – (Rs 6,36,01,677)