ജുബൈല്‍: പത്തനംതിട്ട സ്വദേശിയായ നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ ജുബൈലില്‍ അന്തരിച്ചു. ജുബൈലിലെ പ്രവാസിയായ ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മി (34) ആണ് മരിച്ചത്.
ജുബൈല്‍ അല്‍മുന ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സായിരുന്നു ലക്ഷ്മി. ഇന്നലെ രാത്രി ഭര്‍ത്താവ് ശ്രീകുമാറിനും മകള്‍ ദേവികയ്ക്കുമൊപ്പം ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയെത്തിയ ലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.