കുവൈറ്റ്: മാനവരാശിയുടെ പാപപരിഹാരത്തിനായി ക്രിസ്തു കുരിശുമരണം വരിച്ചതിന്റെ സ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയിൽ അയ്യായിരത്തിലധികം വിശ്വാസികൾ ഭക്തിപുരസ്സരം പങ്കുചേർന്നു. ഏപ്രിൽ 18 വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതൽ ഇന്ത്യൻ സെന്റ്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷകൾക്ക് മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. സഹവികാരി റവ. ഫാ. മാത്യൂ തോമസ്, റവ. ഫാ. ഗീവർഗീസ് ജോൺ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഏകദേശം ഏഴു മണിക്കൂറിലധികം നീണ്ടുനിന്ന ശുശ്രൂഷകൾക്കു ശേഷം നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരുന്നു.
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ദു:ഖവെള്ളി കൊണ്ടാടി
RELATED ARTICLES