അബുദബി: യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ (73) അന്തരിച്ചു.
അസുഖ ബാധിതനായി ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു . യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു, അബുദബിയുടെ 16ാമത്തെ ഭരണാധികാരിയും.
പിതാവ് ശൈഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ 2004 ല്‍ മരണമടഞ്ഞ ശേഷമാണ് യുഎഇ പ്രസിഡന്റായി ശൈഖ് ഖലീഫ ഭരണത്തിലേറുന്നത്.
സയിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. 1948 ലാണ് ഇദ്ദേഹത്തിന്റെ ജനനം. യുഎഇയുടെ അമ്ബരിപ്പിക്കുന്ന വളര്‍ച്ചയ്ക്ക് നെടുനായകത്വം വഹിച്ച ഭരണാധികാരി എന്ന ഖ്യാതിയോടെയാണ് ശൈഖ് ഖലീഫയുടെ വിട വാങ്ങല്‍.
ആരോഗ്യപരമായ കാരണങ്ങളാല്‍ ഏറെ നാളായി പൊതു വേദികളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.
യു എ ഇയില്‍ നാല്‍പ്പത് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്