Friday, April 4, 2025

HomeWorldMiddle Eastഹജ്ജ് 2024: സൗദി അറേബ്യ ഏഴ് രാജ്യങ്ങളിൽ മക്ക റൂട്ട് പദ്ധതി ആരംഭിച്ചു

ഹജ്ജ് 2024: സൗദി അറേബ്യ ഏഴ് രാജ്യങ്ങളിൽ മക്ക റൂട്ട് പദ്ധതി ആരംഭിച്ചു

spot_img
spot_img

സൗദി അറേബ്യ ഏഴു രാജ്യങ്ങളിൽ ‘മക്ക റൂട്ട് ഇനീഷ്യേറ്റീവ്’ (Makkah Route initiative) പദ്ധതി ആരംഭിച്ചു. 2019ൽ ആദ്യമായി തുടങ്ങിയ ഈ പദ്ധതി ഇപ്പോൾ ആറാമത്തെ വർഷത്തിലാണ് എത്തി നിൽക്കുന്നത്. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, കോട്ട് ഡി ഐവയർ എന്നിങ്ങനെ ഏഴ് രാജ്യങ്ങളിലെ 11 വിമാനത്താവളങ്ങളിലെ ലോഞ്ചുകൾ ഈ പദ്ധതിയുടെ ഭാഗമാണ്.

മെയ് 9 വ്യാഴാഴ്ച , മക്ക റൂട്ട് ഇനീഷ്യേറ്റീവിൻ്റെ ഗുണഭോക്താക്കൾക്കായുള്ള ആദ്യ വിമാനം മലേഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ടു. തുടർച്ചയായ രണ്ടാം വർഷവും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്ട്ട്സ് തങ്ങളുടെ ഗുണഭോക്താക്കൾക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി.

ഗുണഭോക്തൃ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗദിയിലേക്ക് ഉയർന്ന നിലവാരമുള്ള ഗതാഗത സേവനങ്ങൾ നൽകാനാണ് മക്ക റൂട്ട് ഇനീഷ്യേറ്റീവ് ലക്ഷ്യമിടുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

വിസ, കസ്റ്റംസ്, മറ്റു പാസ്പോർട്ട് നടപടി ക്രമങ്ങൾ, തീർത്ഥാടകരുടെ ആരോഗ്യകാര്യങ്ങൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. മേല്പറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് പ്രവേശന നടപടിക്രമങ്ങൾ കഴിഞ്ഞ് നേരിട്ട് ബസുകളിൽ കയറി താമസസ്ഥലത്തേയ്ക്ക് പോകാൻ സാധിക്കും. കൂടാതെ തങ്ങളുടെ ലഗേജ് മക്കയിലെയും മദീനയിലെയും താമസ സ്ഥലത്തേയ്ക്ക് നേരിട്ട് എത്തുകയും ചെയ്യും.തീർത്ഥാടകർക്ക് സ്വരാജ്യത്തെ അവരവർ പുറപ്പെടുന്ന പോയിന്റുകളിൽ നിന്ന് തന്നെ ഇമ്മിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുന്ന പദ്ധതിയാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments