Friday, April 4, 2025

HomeWorldMiddle Eastഈ വര്‍ഷത്തെ ഹജ്ജിന് സംസം വെള്ളം നിറച്ച 4 കോടിയിലധികം കുപ്പികള്‍ തയ്യാറാക്കിയതായി സൗദി അറേബ്യ

ഈ വര്‍ഷത്തെ ഹജ്ജിന് സംസം വെള്ളം നിറച്ച 4 കോടിയിലധികം കുപ്പികള്‍ തയ്യാറാക്കിയതായി സൗദി അറേബ്യ

spot_img
spot_img

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് വിതരണം ചെയ്യാനായി സംസം വെള്ളം നിറച്ച നാല് കോടിയിലധികം കുപ്പികള്‍ തയ്യാറാക്കിയതായി സൗദി അറേബ്യയുടെ സമാസെമാ കമ്പനി അറിയിച്ചു. അടുത്ത മാസം മുതല്‍ ഹജ്ജിനെത്തുന്ന ഓരോ തീര്‍ത്ഥാടകനും 22 കുപ്പികള്‍ വീതം ലഭിക്കുമെന്നും നേരിട്ടുള്ള ആശയവിനിമയത്തിനായി ഡിജിറ്റല്‍ ചാനലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കമ്പനിയുടെ ബോര്‍ഡ് അംഗം യാസര്‍ ഷുഷു പറഞ്ഞു.

വളരെ എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ കഴിയുന്ന ബാര്‍ കോഡുകള്‍ ഉപയോഗിച്ച് സംസം വെള്ളം നിറച്ച ബോട്ടിലുകള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയും. തീര്‍ത്ഥാടകര്‍ക്ക് സംസം വെള്ളം ഓഡര്‍ ചെയ്യുന്നത് കാര്യക്ഷമമാക്കുന്നതിനും എത്തിച്ചു നല്‍കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ സംവിധാനം ഉറപ്പുവരുത്തുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ ആരംഭിച്ചതോടെ തീര്‍ത്ഥാടകരുടെ ആദ്യ വിമാനം മേയ് ഒന്‍പതിന് സൗദിയില്‍ എത്തി. വിശുദ്ധ സംസം വെള്ളം വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സംസം വെള്ളം

മക്കയിലാണ് സംസം കിണര്‍ സ്ഥിതി ചെയ്യുന്നത്. കബ്ബയില്‍ നിന്ന് 21 മീറ്റര്‍ കിഴക്കായാണ് ഇത് നിലകൊള്ളുന്നത്. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു പുരാതന ചരിത്രം ഈ കിണറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നു. 30 മീറ്റര്‍ ആഴമാണ് ഈ കിണറിനുള്ളത്. മുസ്ലിം മതവിശ്വാസികൾക്കിടയിൽ സംസം വെള്ളത്തിന് ഉയർന്ന ആത്മീയ മൂല്യമാണ് നൽകപ്പെടുന്നത്. സംസം വെള്ളം കുടിക്കുന്നത് തങ്ങളുടെ മൊത്തത്തിനുള്ള ക്ഷേമം മെച്ചപ്പെടുത്തുമെന്ന് അവര്‍ വിശ്വസിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments