സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മോദി പറഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് സൗദി രാജാവ് ചികിത്സയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ‘‘സൗദി രാജാവിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കയുണ്ട്. വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു,’’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജിദ്ദയിലെ അല്‍ സലാം പാലസില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അണുബാധ കുറയുന്നത് വരെ അദ്ദേഹത്തിന് ആന്റിബയോട്ടിക്കുകള്‍ നല്‍കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച നടന്ന ക്യാബിനറ്റ് സമ്മേളനത്തില്‍ രാജാവിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശ്വാസകരമായ വിവരങ്ങളാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കുവെച്ചത്.

രാജാവിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് തിങ്കളാഴ്ച ആരംഭിക്കാനിരുന്ന സൗദി കിരീടവകാശി സല്‍മാന്‍ രാജകുമാരന്റെ ജപ്പാന്‍ പര്യടനം മാറ്റിവെച്ചതായി ജപ്പാന്റെ ക്യാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു. കടുത്ത പനിയും സന്ധി വേദനയും കാരണം ഞായറാഴ്ചയാണ് സൗദി രാജാവിനെ അല്‍ സലാം പാലസിലെ റോയ