മനാമ: നാളെ നാട്ടിലേക്ക് പോകാനിരുന്ന യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി.കോഴിക്കോട് വടകര വില്യാപ്പള്ളി ചെരിപ്പൊയിൽ സ്വദേശി ഫാസിൽ പൊട്ടക്കണ്ടി(28 )യാണ് മനാമ സൂഖിലെ താമസ സ്ഥലത്ത് വെച്ച് നിര്യാതനായത്.
അടുത്ത ദിവസം നാട്ടിലേക്കു പോകാൻ ടിക്കറ്റെടുത്തിരുന്നു.
രണ്ടു വർഷമായി ബഹ്റൈനിലുള്ള ഫാസിൽ റെഡിമെയ്ഡ് വസ്ത്ര ഷോപ്പിലെ ജീവനക്കാരനായിരുന്നു. വില്യാപ്പള്ളി ചേരിപ്പൊയിൽ പൊട്ടക്കണ്ടി മൊയ്തുവിന്റെ മകൻ ആണ്.മാതാവ്:ഫാത്തിമ.സഹോദരങ്ങൾ ഫായിസ് , ഷിനാസ്.
മൃതദേഹംനാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കെ.എം.സി.സി മയ്യിത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.