അല്‍ഐന്‍: അബുദാബിയില്‍ പാര്‍ക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. നാളെമുതല്‍ അബുദാബിയിലെ അല്‍ ഐന്‍ നഗരത്തില്‍ പാര്‍ക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും.
പാര്‍ക്കിങ് ഏരിയയില്‍ ലൈസന്‍സ് പ്ലേറ്റില്ലാതെ കണ്ടെത്തുന്ന വാഹനങ്ങള്‍ അല്‍ ഐന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മവാഖിഫ് വെഹിക്കിള്‍ ഇമ്പൗണ്ടിങ് യാര്‍ഡിലേക്ക് കൊണ്ടുപോകും. വാഹനങ്ങള്‍ വില്പനയ്ക്കായി പ്രദര്‍ശിപ്പിക്കുകയോ വാണിജ്യ, പരസ്യം അല്ലെങ്കില്‍ പ്രമോഷനല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ പെര്‍മിറ്റ് ഇല്ലാതെയും കാലഹരണപ്പെട്ട പെര്‍മിറ്റ് ഉപയോഗിച്ച് പാര്‍ക്കിങ് സ്ഥലം കയ്യടക്കുകയോ ചെയ്താല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും.