Thursday, December 19, 2024

HomeWorldMiddle Eastട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അബു​ദാ​ബി​ പൊലീസ്

ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അബു​ദാ​ബി​ പൊലീസ്

spot_img
spot_img

അറബി മാറി ഇപ്പോൾ മലയാളത്തിലായി. ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മലയാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ചിരിക്കുകയാണ്​ അ​ബു​ദാ​ബി​ പൊലീസ്. സമൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ അ​ബുദാ​ബി പൊ​ലീ​സിന്റെ അക്കൗണ്ടിലൂടെയാണ് ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പങ്കുവെ​ച്ചത്.

ഡ്രൈ​വ​ർ​മാ​ർ പ​തി​വാ​യി ചെ​യ്യേ​ണ്ട​തും സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​യ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള എക്സ്​ വി​ഡി​യോ​യി​ലാ​ണ്​ അ​റ​ബി, ഇം​​ഗ്ലീ​ഷ് ഭാഷ​ക​ൾ​ക്കു​പു​റ​മേ മ​ല​യാ​ള​ത്തി​ലും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. അബുദാ​ബി​യി​ൽ ഏ​റെ​യു​ള്ള മല​യാ​ളി​ക​ളെ കൂ​ടി ല​ക്ഷ്യം​വെ​ച്ചാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

“തേയ്മാനം സംഭവിച്ച ടയറുകളുടെ ഉപയോഗം റോഡ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കുന്നു ഡ്രൈവർമാർ പതിവായി ചെയ്യേണ്ട കാര്യങ്ങൾ: -കാർ ടയറുകൾ പരിശോധിക്കുക -ടയറുകളിൽ വിള്ളലുകളോ അസാധാരണമായ വീക്കങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുക- ടയറുകളുടെ കാലാവധി പരിശോധിക്കുക”.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments