Saturday, September 7, 2024

HomeWorldMiddle Eastനിമിഷപ്രിയയുടെ മോചനം; 20,000 ഡോളര്‍ സംഭാവനയായി ലഭിച്ചു

നിമിഷപ്രിയയുടെ മോചനം; 20,000 ഡോളര്‍ സംഭാവനയായി ലഭിച്ചു

spot_img
spot_img

ജിദ്ദ: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച കൂടിയാലോചനക്ക് ആവശ്യമായ ആദ്യഘട്ട പണം ലഭ്യമായി. ഇരുപതിനായിരം ഡോളറാണ് നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ അഭ്യര്‍ഥന പ്രകാരം ഇതുവരെ ലഭിച്ചത്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ചര്‍ച്ചയ്ക്ക് നാല്‍പതിനായിരം ഡോളറാണ് ആവശ്യമുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ നിമിഷ പ്രിയയുടെ മോചനത്തിന് ആവശ്യമായ പണം സംഭാവനയായി നല്‍കി.

കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബം ഉള്‍പ്പെടുന്ന ഗോത്രവുമായി ചര്‍ച്ച നടത്തുന്നതിനാണ് പ്രാഥമിക ഘട്ടത്തില്‍ ഇത്രയും പണം ആവശ്യമുള്ളത്. പണം സ്വീകരിക്കാന്‍ യെമനിലെ ഇന്ത്യന്‍ എംബസിയെ ചുമതലപ്പെടുത്തിയതായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നാല്‍പതിനായിരം ഡോളര്‍ സ്വീകരിക്കാനാണ് യെമനിലെ ഇന്ത്യന്‍ എംബസിയോട് വിദേശകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചത്.

റിയാദില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ആവശ്യമായ ദയാധനം സ്വീകരിക്കാന്‍ നേരത്തെ സൗദിയിലെ ഇന്ത്യന്‍ എംബസിക്കും അധികാരം നല്‍കിയിരുന്നു. എംബസി വഴി കൈമാറിയ തുകയാണ് റഹീമിന്റെ മോചനത്തിന് വേണ്ടി സൗദി കോടതിയില്‍ എത്തിച്ചത്. സമാനമായ നടപടിക്രമങ്ങളാണ് നിമിഷ പ്രിയയുടെ കാര്യത്തിലും നടക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments