Friday, November 22, 2024

HomeWorldMiddle Eastകഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഷേഖ് സാലിഹ് അൽ ഷൈബി അന്തരിച്ചു

കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഷേഖ് സാലിഹ് അൽ ഷൈബി അന്തരിച്ചു

spot_img
spot_img

മക്ക: കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഷേഖ് സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ഷൈബി (74) അന്തരിച്ചു. വെള്ളിയാഴ്ച മക്കയിലായിരുന്നു അന്ത്യം. യൂണിവേഴ്‌സിറ്റി പ്രൊഫസറായി വിരമിച്ച അദ്ദേഹം മതവും ചരിത്രവും സംബന്ധിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കഅബയുടെ 109ാമത്തെ സംരക്ഷകനായിരുന്നു സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ഷൈബി.

പാരമ്പര്യമായി കൈമാറി കിട്ടിയതാണ്​ വിശുദ്ധ ഗേഹത്തി​ന്റെ താക്കോൽ സൂക്ഷിപ്പ്​ ചുമതല. ഇസ്ലാമിക കാലഘട്ടം മുതല്‍ ഷൈബിയുടെ കുടുംബത്തിനാണ് കഅബയുടെ കാവല്‍ക്കാരുടെ ചുമതല നല്‍കിയിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്നയാള്‍ക്കാണ് സാധാരണ ചുമതല നല്‍കിവരുന്നത്. കഅബയുമായി ബന്ധപ്പെട്ട ചടങ്ങുകളുടെയും പ്രധാന കാർമികരിലൊരാളായിരുന്നു അല്‍ ഷൈബി.

ശനിയാഴ്​ച പുലർച്ചെ സുബഹി നമസ്​കാരത്തോട്​ അനുബന്ധിച്ച്​ മക്ക മസ്​ജിദുൽ ഹറാമിൽ മയ്യിത്ത്​ നമസ്​കരിക്കുകയും മക്കയിലെ അൽ മുഅല്ല മഖ്​ബറയിൽ ഖബറടക്കുകയും ചെയ്​തു.

മക്കയിൽ ജനിച്ച ഷേഖ്​ സാലിഹ് ഇസ്​ലാമിക പഠനത്തിൽ ഗവേഷണ ബിരുദം നേടി. മക്കയിൽ സർവകലാശാല പ്രൊഫസറായി സേവനം അനുഷ്​ഠിച്ചു. മതവും ചരിത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്​.

പ്രവാചക​ന്റെ മക്ക വിജയത്തിന്​ ശേഷമാണ് അൽ ഷൈബി കുടുംബത്തിന് കഅബയുടെ കാവൽ ചുമതല ലഭിച്ചത്. കഅബയുടെ ശുചീകരണവും അറ്റകുറ്റപ്പണികൾ തീർക്കലും തുടങ്ങി മുഴുവൻ പരിചരണ ചുമതലയും അൽ ഷൈബി കുടുംബത്തിനാണ്​.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments