Tuesday, June 3, 2025

HomeWorldMiddle Eastകുവൈറ്റിൽ പ്രവാസികളുടെ താമസ സ്ഥലത്ത് തീപിടുത്തം ഏഴുപേർ മരിച്ചു 

കുവൈറ്റിൽ പ്രവാസികളുടെ താമസ സ്ഥലത്ത് തീപിടുത്തം ഏഴുപേർ മരിച്ചു 

spot_img
spot_img

കുവൈത്ത് സിറ്റി: കുവൈറ്റിൽ പ്രവാസികളുടെ  താമസ സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ ഏഴു പേർ മരിച്ചു.  കുവൈറ്റിലെ റിഗ്ഗായിലാണ് ദുരന്തമുണ്ടായത്   15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. 

മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. ചില താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടി. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്. മരണപ്പെട്ടവർ ഏഷ്യൻ, ആഫ്രിക്കൻ വംശജരാണെന്നാണ്  പ്രാഥമീക റിപ്പോർട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments