Sunday, July 7, 2024

HomeWorldMiddle Eastഷാങ്ഹായ് ഉച്ചകോടി: വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

ഷാങ്ഹായ് ഉച്ചകോടി: വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

spot_img
spot_img

ദോഹ: ഷാങ്ഹായ് ഉച്ചകോടി വേദിയിൽ വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ. റഷ്യ, തുർക്കി, കസാകിസ്താൻ രാഷ്ട്രത്തലവൻമാരുമായി അമീർ ചർച്ച നടത്തി. സമാധാനവും സുസ്ഥിര വികസനവും ലക്ഷ്യമായി ബഹുമുഖ ചർച്ചകൾ പ്രോത്സാഹിപ്പിക്കുക എന്ന പ്രമേയത്തിലാണ് ഖസാക്കിസ്താൻ തലസ്ഥാനമായ അസ്താനയിൽ ഉച്ചകോടി നടന്നത്. ഖസാക്കിസ്താൻ പ്രസിഡന്റ് കാസിം ജൊമാർട്ട് ടൊകായേവ് നടത്തിയ വിരുന്നിൽ പങ്കെടുത്ത അമീർ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ എന്നിവരുമായും അമീർ ചർച്ച നടത്തി.

ഗസ്സയിലെയും ഫലസ്തീൻ മേഖലകളിലെയും സാഹചര്യങ്ങൾ ലോകനേതാക്കളുമായി അമീർ പങ്കുവെച്ചു. ഖത്തർ ഊർജ സഹമന്ത്രി സഅദ് ഷെരീദ അൽ കഅബി, അമീരി ദിവാൻ സിഇഒ ഷെയ്ഖ് സൌദ് ബിൻ അബ്ദുറഹ്‌മാൻ തുടങ്ങിയവർ അടങ്ങുന്ന പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. പ്രത്യേക ക്ഷണിതാവായാണ് ഖത്തർ ഉച്ചകോടിയിൽ പങ്കെടുത്തത്. ഖസാക്കിസ്താൻ സന്ദർശനം പൂർത്തിയാക്കി അമീർ പോളണ്ടിലെത്തിയിട്ടുണ്ട്. പ്രസിഡന്റ് ആന്ദ്രെ ഡൂഡയുമായും അമീർ ചർച്ച നടത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments