Monday, July 8, 2024

HomeBusinessയുഎഇയിൽ പ്രവാസികൾക്കും ഇന്ത്യക്കാർക്കും ഇനി ക്യൂആർ കോഡ് വഴി യുപിഐ ഇടപാടുകൾ നടത്താം

യുഎഇയിൽ പ്രവാസികൾക്കും ഇന്ത്യക്കാർക്കും ഇനി ക്യൂആർ കോഡ് വഴി യുപിഐ ഇടപാടുകൾ നടത്താം

spot_img
spot_img

ഇന്ത്യയുടെ എൻപിസിഐ ഇൻ്റർനാഷണൽ പേയ്‌മെൻ്റ് ലിമിറ്റഡ് (NIPL) നെറ്റ്‌വർക്കിന്റെ നേതൃത്വത്തിൽ യുഎഇയിൽ പോയിൻ്റ് ഓഫ് സെയിൽ (POS) ടെർമിനലുകളിൽ ഇന്ത്യക്കാർക്ക് ക്യൂആർ കോഡ് വഴി യുപിഐ ഇടപാടുകൾ നടത്താൻ സൗകര്യമൊരുക്കുന്നു. നെറ്റ്‌വർക്ക് ഇൻ്റർനാഷണലുമായി സഹകരിച്ചാണ് പദ്ധതി നടത്തുന്നത്. മേഖലയിലെ വികസനത്തിനും വ്യവസായ മേഖലയ്ക്കും വലിയ സംഭാവന നൽകുന്ന ഇന്ത്യൻ പ്രവാസികൾക്കും സഞ്ചാരികൾക്കും ഏറെ ഗുണകരമാവുന്നതായിരിക്കും പദ്ധതി.

ജൂലൈ 3ന് ബുധനാഴ്ച ദുബായിൽ വെച്ച് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവന്റെ സാന്നിധ്യത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. നെറ്റ്‌വർക്ക് ഇൻ്റർനാഷണൽ, എൻപിസിഐ ഇൻ്റർനാഷണൽ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ആശുപത്രികൾ, റീട്ടെയിൽ സ്റ്റോറുകൾ, ഗതാഗത സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി 60000ത്തിലധികം വ്യാവസായിക കേന്ദ്രങ്ങളിലുള്ള രണ്ട് ലക്ഷത്തോളം പോയിൻ്റ് ഓഫ് സെയിൽ (POS) ടെർമിനലുകളിൽ സൗകര്യം ലഭ്യമാവും.

സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളായ ദുബായ് മാൾ, എമിറേറ്റ്സ് മാൾ, മറ്റ് പ്രധാന ചെറുകിട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം വൈകാതെ തന്നെ യുപിഐ ഇടപാടുകൾക്ക് സൗകര്യം ഒരുക്കാനാണ് എൻപിസിഐ ഇൻ്റർനാഷണലിന്റെ ശ്രമം.

പിഒഎസ് ടെർമിനലുകളിലൂടെ ക്യൂആർ കോഡ് വഴി യുപിഐ ഇടപാടുകൾ നടത്തുന്നത് തീർത്തും സുരക്ഷിതമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സഞ്ചാരികൾക്കും പ്രവാസികൾക്കും ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകൾ വഴി തന്നെ യുഎഇയിലെ പിഒഎസ് ടെർമിനലുകളിലെല്ലാം യുപിഐ ഇടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കും.

“യുഎഇയിലെത്തുന്ന ഇന്ത്യൻ സഞ്ചാരികൾക്കും പ്രവാസികൾക്കും സുഗമമായി യുപിഐ ഇടപാടുകൾ നടത്താനുള്ള സൗകര്യമാണ് ഞങ്ങൾ ഒരുക്കുന്നത്. നെറ്റ്‌വർക്ക് ഇൻ്റർനാഷണലിന്റെ സഹകരണത്തോടെ ഡിജിറ്റൽ ഓൺലൈൻ പേയ്മെന്റ് സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,” പദ്ധതി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കവേ എൻപിസിഐ ഇൻറർനാഷണൽ സിഇഒ റിതേഷ് ശുക്ല പറഞ്ഞു.

“ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ അത് വ്യവസായിക മേഖലയിലും കൂടുതൽ മാറ്റങ്ങളുണ്ടാക്കും. 30 വർഷമായി സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപമെന്ന നിലയിൽ ഉത്തരവാദിത്വത്തോടെ തന്നെ സുരക്ഷിതമായി ഈ പദ്ധതി വിജയത്തിലെത്തിക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു,” നെറ്റ്‌വർക്ക് ഇൻ്റർനാഷണലിൻെറ വ്യാവസായിക സേവനങ്ങളുടെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജമാൽ അൽ നസ്സായ് പറഞ്ഞു.

“ഡിജിറ്റൽ യുഎഇ എന്ന പദ്ധതിയിലേക്ക് ഞങ്ങൾ കൂടുതൽ അടുക്കുന്നതിൻെറ ഭാഗമായാണ് ഇത് പ്രാവർത്തികമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കും സഞ്ചാരികൾക്കും ഈ സേവനം ഗുണം ചെയ്യും,” നെറ്റ്‌വർക്ക് ഇൻ്റർനാഷണൽ ഗ്രൂപ്പ് സിഇഒ നന്ദൻ മെർ പറഞ്ഞു.

ജിസിസി രാജ്യങ്ങളിലെത്തുന്ന ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം 2024ൽ ഏകദേശം 98 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലേക്ക് മാത്രമായി 52 ലക്ഷം ഇന്ത്യൻ സഞ്ചാരികള്‍ എത്തുമെന്നും കരുതുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാന ഡിജിറ്റൽ പേയ്മെൻറ് ഇടപാട് യുപിഐ ആണ്. 2024 മേയിൽ മാത്രം 14.04 ബില്യൺ യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടന്നിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments