Saturday, September 7, 2024

HomeWorldMiddle Eastഒമാനിലെ ദുകം തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞു, 16 പേര്‍ക്കായി തിരച്ചില്‍, 13 ഇന്ത്യക്കാര്‍

ഒമാനിലെ ദുകം തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞു, 16 പേര്‍ക്കായി തിരച്ചില്‍, 13 ഇന്ത്യക്കാര്‍

spot_img
spot_img

മസ്‌കറ്റ്: ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകം തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞു. ദുകം വിലായത്തിലെ റാസ് മദ്റാക്കയില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്കായാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടതെന്നും മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.

13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കന്‍ പൗരന്മാരും ഉള്‍പ്പെടെ 16 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്നാണ് തിരച്ചില്‍ നടത്തുവരുന്നത്.

കപ്പല്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ആഫ്രിക്കന്‍ ദ്വീപായ കൊമോറോസ് പതാകയാണ് കപ്പലിലുണ്ടായിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments