Saturday, September 7, 2024

HomeWorldMiddle Eastഅബുദാബിയിലെ പൗരന്‍മാര്‍ക്ക് വിവാഹത്തിന് 35 ലക്ഷം രൂപയോളം പലിശ രഹിത വായ്പ

അബുദാബിയിലെ പൗരന്‍മാര്‍ക്ക് വിവാഹത്തിന് 35 ലക്ഷം രൂപയോളം പലിശ രഹിത വായ്പ

spot_img
spot_img

പൗരന്‍മാര്‍ക്ക് പുതിയ വിവാഹ വായ്പാ പദ്ധതി പ്രഖ്യാപിച്ച് അബുദാബി. ഇവര്‍ക്ക് വിവാഹത്തിന് ഏകദേശം 35 ലക്ഷത്തോളം രൂപയാണ് പലിശ രഹിത വായ്പായിനത്തില്‍ ലഭിക്കുക.

പുതുതായി വിവാഹിതരാകുന്ന യുഎഇ പൗരന്‍മാര്‍ക്ക് 1,50,000 (34,18,215 രൂപ) ദിര്‍ഹം വരെ പലിശ രഹിത വായ്പ നല്‍കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അബുദാബി സോഷ്യല്‍ സപ്പോര്‍ട്ട് അതോറിറ്റി(എസ്എസ്എ)യാണ് പദ്ധതി പ്രഖ്യാപിച്ചത്. 2024 സെപ്റ്റംബര്‍ മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

പുതുതായി വിവാഹം കഴിക്കുന്ന ജോലിയുള്ളതും അബുദാബി ഫാമിലി ബുക്ക് കൈവശം വെച്ചിരിക്കുന്നതുമായി യുഎഇ പൗരന്‍മാര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി വായ്പ ലഭിക്കുക.

അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ച അബുദാബി ഫാമിലി വെല്‍ബിയിംഗ് സ്ട്രാറ്റജിയുടെയും എമിറാത്തി ഫാമിലി ഗ്രോത്ത് പ്രോഗ്രാമിന്റെയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

സുരക്ഷിതമായ സാമ്പത്തിക അടിത്തറയോട് കൂടി വിവാഹബന്ധം ആരംഭിക്കുവാന്‍ പൗരന്‍മാരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

യുഎഇയുടെ പാരമ്പര്യത്തിനും പൈതൃകത്തിന് അനുസൃതമായി വിവാഹം കഴിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബബന്ധങ്ങള്‍ ശക്തമാക്കുന്നതിനുമാണ് പദ്ധതി പ്രാധാന്യം നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

വായ്പ ലഭിക്കുന്നതിന് ആവശ്യമായ നിബന്ധനകളും അധികൃതര്‍ വ്യക്തമാക്കി. വിവാഹസമയത്ത് ഭര്‍ത്താവിന് കുറഞ്ഞത് 21 വയസ്സും ഭാര്യയ്ക്ക് 18 വയസ്സും തികഞ്ഞിരിക്കണം. അബുദാബിയില്‍ നല്‍കി വരുന്ന ഫാമിലി ബുക്ക് കൈവശം വെച്ചയാളായിരിക്കണം ഭര്‍ത്താവ്. വായ്പയ്ക്കായുള്ള അപേക്ഷ നല്‍കേണ്ടത് ഭര്‍ത്താവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ ഭര്‍ത്താവിന്റെ പ്രതിമാസ വരുമാനം 60000 ദിര്‍ഹത്തില്‍ കുറവായിരിക്കണമെന്നും മെഡീം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നും നിബന്ധനകളില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments