ദുബായ് : മലങ്കര കത്തോലിക്കാ സഭ യുഎഇ കോ ഓർഡിനേറ്ററായി ഫാ. ജോൺ തുണ്ടിയത്ത് കോറെപ്പിസ്കോപ്പയെ നിയമിച്ചു. തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ 1975 ജൂണിൽ വൈദിക പരിശീലനം ആരംഭിച്ച അദ്ദേഹം 1985ൽ വൈദികനായി.
മലങ്കര കത്തോലിക്കാ സഭയുടെ ഗൾഫ് മേഖലാ കോ ഓർഡിനേറ്റർ കൂടിയാണ്. 4 വർഷം കുവൈത്തിൽ വികാരിയായി ശുശ്രൂഷ ചെയ്തതിനു ശേഷമാണ് ഫാ. ജോൺ യുഎഇയിൽ എത്തുന്നത്. പത്തനംതിട്ട രൂപതയുടെ വികാരി ജനറൽ, എംസിവൈഎം തിരുവനന്തപുരം അതിരൂപതാ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു. 2023ൽ കോറെപ്പിസ്കോപ്പയായി. പത്തനംതിട്ട കിഴക്കുപുറം ഇടവക തുണ്ടിയത്ത് കുടുംബാംഗമാണ്