കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള എട്ട് നോമ്പാചരണവും, വാര്‍ഷിക കണ്‍വന്‍ഷനും 2024 സെപ്തംബര്‍ മൂന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു.
സെപ്തംബര്‍ 3 മുതല്‍ 6 വരെയുള്ള തീയതികളില്‍ കണ്‍വെന്‍ഷനും 7-ാം തീയതി വൈകുന്നേരം എട്ടു നോമ്പ് വീടലിന്റെ വിശുദ്ധ കുര്‍ബാനയും നേര്‍ച്ച വിളമ്പും നടത്തപ്പെടും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ വൈദീകനും മികച്ച വാഗ്മിയുമായ റവ. ഫാ. നോബിന്‍ ഫിലിപ്പ് വചനശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ജനന പെരുന്നാള്‍ ആചരണത്തിലും സുവിശേഷ യോഗങ്ങളിലും ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിധ്യ സഹകരണങ്ങള്‍ സാദരം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.