Thursday, September 19, 2024

HomeWorldMiddle Eastലഹരികടത്ത്: ഖത്തറില്‍ 12 സ്ത്രീകള്‍ ഉള്‍പ്പെടെ നൂറോളം ഇന്ത്യക്കാര്‍ തടവില്‍

ലഹരികടത്ത്: ഖത്തറില്‍ 12 സ്ത്രീകള്‍ ഉള്‍പ്പെടെ നൂറോളം ഇന്ത്യക്കാര്‍ തടവില്‍

spot_img
spot_img

ദോഹ: ലഹരി കടത്തു കേസില്‍ അകപ്പെട്ട് ഖത്തറിലെ ജയിലുകളില്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ കഴിയുന്നതായി ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ പറഞ്ഞു. ഇതില്‍ പന്ത്രണ്ടോളം പേര്‍ സ്ത്രീകളാണ്. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഐ. സി. ബി. എഫ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി വസ്തുക്കള്‍ കടത്തുന്ന ഏജന്റുമാരുടെ വലയില്‍ പെട്ട് അറിയാതെ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നവരും, അടുത്ത ബന്ധുക്കളില്‍ നിന്ന് ലഭിച്ച പാര്‍സലുകളില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തി അറസ്റ്റിലാകുന്നവരുമാണ് ഇതില്‍ പലരും. ഖത്തറില്‍ ലഹരി കടത്തിന് വധശിക്ഷ വരെ ലഭിക്കും. നാടുകടത്തലും പിഴുമെല്ലാം ലഹരികടത്തിന് ഖത്തറില്‍ നല്‍കുന്ന ശിക്ഷയാണ്. അതിനാല്‍, ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നത് ജീവിതം തന്നെ നശിപ്പിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments