Thursday, September 19, 2024

HomeWorldMiddle Eastറഹീം മോചനം: കോടതി സിറ്റിങ് ഒക്ടോബര്‍ 17ന്, മോചന ഉത്തരവുണ്ടായേക്കും

റഹീം മോചനം: കോടതി സിറ്റിങ് ഒക്ടോബര്‍ 17ന്, മോചന ഉത്തരവുണ്ടായേക്കും

spot_img
spot_img

റിയാദ്: സൗദി ബാലന്‍ മരിച്ച കേസില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന നടപടികളുടെ ഭാഗമായ ഹരജിയില്‍ പൊതുവാദം കേള്‍ക്കല്‍ ഒക്‌ടോബര്‍ 17 ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ നടക്കുമെന്ന് റഹീം സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വധശിക്ഷ ഒഴിവാക്കിയ ശേഷമുള്ള റഹീമിന്റെ കേസ് ഫയല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. അതിന്മേലുള്ള തുടര്‍ നടപടികള്‍ക്കും മോചന ഹരജിയില്‍ വാദം കേള്‍ക്കാനുമാണ് ഒക്ടോബര്‍ 17 ന് രാവിലെ കോടതി സമയം അനുവദിച്ചിരിക്കുന്നത്.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും പ്രതിഭാഗം വക്കീലും റഹീമിന്റെ കുടുംബം അധികാരപ്പെടുത്തിയ പ്രതിനിധിയും കോടതിയില്‍ ഹാജരാകും. അന്നേ ദിവസം തന്നെ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി ഭാരവാഹികള്‍ പറഞ്ഞു.

വാദി ഭാഗത്തിന് 15 ദശലക്ഷം റിയാലിന്റെ ദിയാധനം നല്‍കിയതോടെ വധശിക്ഷ ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് റദ്ദ് ചെയ്തിരുന്നു. ഇനി പബ്ലിക് റൈറ്റ്‌സിന്മേലാണ് കോടതിയില്‍നിന്ന് തീര്‍പ്പുണ്ടാകേണ്ടത്. 18 വര്‍ഷത്തിലധികം തടവുശിക്ഷ അനുഭവിച്ചതിനാല്‍ പബ്ലിക് റൈറ്റ്‌സിലെ പരമാവധി ശിക്ഷ പൂര്‍ത്തിയായിട്ടുണ്ട്. ഇനി മോചന ഉത്തരവാണ് ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 17 ഈ കേസിന് നിര്‍ണായക ദിനമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments