Sunday, September 8, 2024

HomeWorldMiddle Eastദുബായില്‍ ഇസ്രായേലികള്‍ക്ക് കുത്തേറ്റുവെന്ന പ്രചാരണം നിഷേധിച്ച്‌ പൊലീസ്

ദുബായില്‍ ഇസ്രായേലികള്‍ക്ക് കുത്തേറ്റുവെന്ന പ്രചാരണം നിഷേധിച്ച്‌ പൊലീസ്

spot_img
spot_img

ദുബായ്: ദുബായില്‍ ഇസ്രായേലികള്‍ക്ക് കുത്തേറ്റുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ദുബായ് പൊലീസ്.

നാല് ഇസ്രായേലികള്‍ക്ക് കുത്തേറ്റുവെന്നും ഒരാള്‍ അറസ്റ്റിലായി എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. എക്സ് പ്ലാറ്റ്ഫോമില്‍ നിമിഷ നേരം കൊണ്ട് വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. പല മാധ്യമങ്ങളും ഇത് ബ്രേക്കിങ് ന്യൂസ് എന്ന രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസിന്റെ വിശദീകരണം.

യുഎഇയില്‍ സുരക്ഷ പരമപ്രധാനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പാലസ്തീൻ-ഇസ്രായേല്‍ സംഘര്‍ഷത്തിനിടെയാണ് ഈ വ്യാജ വ്യാജവാര്‍ത്ത പ്രചരിക്കപ്പെട്ടത്. വിവരങ്ങള്‍ ആധികാരിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് പൊലീസ് അഭ്യര്‍ഥിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments