Sunday, December 22, 2024

HomeWorldMiddle Eastസൗദി അറേബ്യൻ സിനിമകൾ ആദ്യമായി പ്രദർശിപ്പിക്കാനൊരുങ്ങി ചൈന

സൗദി അറേബ്യൻ സിനിമകൾ ആദ്യമായി പ്രദർശിപ്പിക്കാനൊരുങ്ങി ചൈന

spot_img
spot_img

ലോകത്തിലെ ഏറ്റവും വലിയ സിനിമാ വിപണിയായ ചൈനയിൽ സൗദി അറേബ്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നതിനായി സൗദി ഫിലിം നൈറ്റസ് സംഘടിപ്പിക്കുമെന്ന് സൗദി ഫിലിം കമ്മിഷൻ പ്രഖ്യാപിച്ചു. ഇത് ആദ്യമായാണ് സൗദി അറേബ്യൻ സിനിമകൾ ചൈനയിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ഒക്ടോബർ 21 മുതൽ 26 വരെ ബീജിംഗ്, ഷാങ്ഹായ്, സൂഷൌ എന്നിവിടങ്ങളിലാണ് സൗദി ഫിലിം നൈറ്റസ് നടക്കുക.

വ്യത്യസ്ഥങ്ങളായ സൗദി ഫീച്ചർ ഫിലിമുകൾ,  ഹ്രസ്വചിത്രങ്ങൾ എന്നിവ സൗദി ഫിലിം നൈറ്റസിൽ പ്രദർശിപ്പിക്കും. സംവിധായകരുമായി ചർച്ചകളും സംഘടിപ്പിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഓസ്ട്രേലിയയിലും മൊറോക്കോയിലും ഇത്തരത്തിൽ ഫിലിം നൈറ്റുകൾ നടത്തി വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചൈനയിലും സൗദി ഫിലിം നൈറ്റ് നടത്താൻ   ഫിലിം കമ്മിഷൻ തീരുമാനിച്ചത്. സൌദി സിനിമാ മേഖലയുടെ വളർച്ചയും വികസനവും, പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കൽ , സാംസ്കാരികമായ സഹകരണവും ആശയവിനിമയവും എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പ്രദർശനം നടത്താൻ കമ്മിഷൻ തീരുമാനിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments