Thursday, November 14, 2024

HomeWorldMiddle Eastദുബായില്‍ 14 മേഖലകളിൽ കൂടി കർശന സ്വദേശിവൽകരണം

ദുബായില്‍ 14 മേഖലകളിൽ കൂടി കർശന സ്വദേശിവൽകരണം

spot_img
spot_img

ദുബായ്: ഐടി, സാമ്പത്തിക രംഗത്തുള്ള ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ- സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക രംഗം, കല-വിനോദം, ഖനനം–ക്വാറി, നിർമാണ വ്യവസായങ്ങൾ, മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ഗതാഗതം, സംഭരണ മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ സ്വദേശി നിയമനം യുഎഇ നിർബന്ധമാക്കി.

20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിർബന്ധമായും നിയമിച്ചിരിക്കണം. ഡിസംബർ 31നു മുൻപ് നിയമനം പൂർത്തിയാക്കണമെന്നും വൈകിയാൽ നടപടിയുണ്ടാകുമെന്നും മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

നിലവിലുള്ള സ്വദേശികളെ നിലനിർത്തിയാകണം പുതിയ നിയമനം. ഇതിനായി സമയപരിധി അവസാനിക്കുന്നതു വരെ കാത്തിരിക്കരുതെന്നും കമ്പനികളെ മന്ത്രാലയം അറിയിച്ചു.

കൂടാതെ, എല്ലാ സ്വദേശി ജീവനക്കാരുടെയും വിശദാംശങ്ങൾ രാജ്യത്തെ ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റിയിൽ റജിസ്റ്റർ ചെയ്യണം. നിയമനം ലഭിച്ചവരുടെ വേതനം ഡബ്ല്യുപിഎസ് വഴി വിതരണം ചെയ്യണം. ഓരോ വർഷവും സ്ഥാപനത്തിലെ സ്വദേശി പ്രാതിനിധ്യം കൂട്ടുന്ന തരത്തിലാകണം സ്വദേശിവൽക്കരണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. അതിനാൽ, ഈ വർഷം സ്വദേശിയെ നിയമിച്ചവർ അടുത്ത വർഷം മറ്റൊരു സ്വദേശിയെ നിയമിക്കണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments