Thursday, November 21, 2024

HomeWorldMiddle Eastദുബായില്‍ ആദ്യ എയര്‍ ടാക്സി സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു; പ്രതീക്ഷ പ്രതിവര്‍ഷം 42000 ലാന്‍ഡിംഗ്

ദുബായില്‍ ആദ്യ എയര്‍ ടാക്സി സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു; പ്രതീക്ഷ പ്രതിവര്‍ഷം 42000 ലാന്‍ഡിംഗ്

spot_img
spot_img

ദുബായില്‍ ആദ്യ എയര്‍ ടാക്‌സി സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. വെര്‍ട്ടിപോര്‍ട്ട് എന്നറിയപ്പെടുന്ന എയര്‍ ടാക്‌സി സ്റ്റേഷന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് നിര്‍മിക്കുക. ദുബായ് കിരീടവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.

3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ വെര്‍ട്ടിപോര്‍ട്ടിന് പ്രതിവര്‍ഷം 42000 ലാന്‍ഡിംഗും 170000 യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളില്‍ ലാന്‍ഡിംഗ് സൈറ്റ് സ്ഥാപിക്കും.

2026-ഓടെ എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കാന്‍ എയര്‍ ടാക്‌സി സര്‍വീസ് സഹായിക്കുമെന്നും കരുതുന്നു. എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്ക് 10-12 മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ കഴിയും. നിലവില്‍ 45 മിനിറ്റാണ് ഇവിടേക്കുള്ള യാത്രാസമയം.

’’ ദുബായിലെ ആദ്യ ഏരിയല്‍ ടാക്‌സി വെര്‍ട്ടിപോര്‍ട്ടിന്റെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണിത്. 3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ വെര്‍ടിപോര്‍ട്ടിന് പ്രതിവര്‍ഷം 42000 ലാന്‍ഡിംഗും 170000 യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ആദ്യഘട്ടത്തില്‍ ഡൗണ്‍ടൗണ്‍, ദുബായ് മറീന, പാം ജുമൈറ, എന്നിവിടങ്ങളില്‍ സ്റ്റേഷനുകളുണ്ടായിരിക്കും. എയര്‍ ടാക്‌സി സര്‍വീസ് 2026ല്‍ ആരംഭിക്കും,’’ ദുബായ് കിരീടവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സില്‍ കുറിച്ചു.സ്‌കൈപോര്‍ട്ടുമായി സഹകരിച്ചാണ് വെര്‍ട്ടിപോര്‍ട്ട് രൂപകല്‍പ്പന ചെയ്യുന്നത്. ടേക്ക് ഓഫ്, ലാന്‍ഡിംഗ് ഏരിയകള്‍, ഇലക്ട്രിക് ചാര്‍ജിംഗ് സൗകര്യം, സുരക്ഷാ ക്രമീകരണങ്ങള്‍, യാത്രക്കാര്‍ക്കായുള്ള സ്ഥലങ്ങള്‍ എന്നിവയുള്‍പ്പെട്ട രൂപകല്‍പ്പനയാണ് തയ്യാറാക്കിവരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments