Thursday, December 12, 2024

HomeWorldMiddle Eastസൗദി ദമാമില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് തീപിടിച്ച് ആറ് പേര്‍ മരിച്ചു

സൗദി ദമാമില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് തീപിടിച്ച് ആറ് പേര്‍ മരിച്ചു

spot_img
spot_img

ദമാം: അല്‍ഹസക്ക് സമീപം ഹുഫൂഫില്‍ ആറംഗ കുടുംബം മരിച്ചത് മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച്. ചാര്‍ജു ചെയ്തുകൊണ്ടിരിക്കെ മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് സോഫക്ക് തീപിടിക്കുകയായിരുന്നു. സോഫയില്‍നിന്ന് പടര്‍ന്ന തീയില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മൂന്നു സ്ത്രീകളും മൂന്നു പുരുഷന്‍മാരും മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അഹ്‌മദ് ഹുസൈന്‍ അല്‍ജിബ്റാന്‍, അബ്ദുല്‍ഇലാഹ് ഹുസൈന്‍ അല്‍ജിബ്റാന്‍, മര്‍യം ഹുസൈന്‍ അല്‍ജിബ്റാന്‍, ഈമാന്‍ ഹുസൈന്‍ അല്‍ജിബ്റാന്‍, ലതീഫ ഹുസൈന്‍ അല്‍ജിബ്റാന്‍, ഇവരുടെ സഹോദര പുത്രന്‍ ഹസന്‍ അലി അല്‍ജിബ്റാന്‍ എന്നിവരാണ് മരിച്ചത്.

ആറുപേരുടെയും മൃതദേഹം ഹുഫൂഫ് അല്‍ഖുദൂദ് കബര്‍സ്ഥാനില്‍ മറവു ചെയ്തു. അപകടത്തില്‍ മരിച്ച യുവതിയുടെ വിവാഹ നിശ്ചയം ദുരന്തത്തിന് രണ്ടു ദിവസം മുന്‍പാണ് നടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. നൂറു കണക്കിന് പേരാണ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments