ആലപ്പുഴ: ഗ്രാഫിക് ഡിസൈനർ ആയ മലയാളി യുവാവ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ആലപ്പുഴ വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെ.ജെ. ജോസ് (40) ആണ് മരിച്ചത്.
അഞ്ചുമാസം മുൻപാണ് ജോസ് വിസിറ്റ് വീസയിലാണ് ഷാർജയിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഭാര്യ: അഞ്ജലി ജോസ്. മക്കൾ: ലീസ് മരിയ (12), ലിയോൺ (11).