Wednesday, February 5, 2025

HomeWorldMiddle Eastറാസൽഖൈമയിൽ വിമാനം കടലിൽ തകർന്നുവീണു; ഇന്ത്യൻ യുവ ഡോക്ടര്‍ അടക്കം രണ്ടു പേര്‍ മരിച്ചു

റാസൽഖൈമയിൽ വിമാനം കടലിൽ തകർന്നുവീണു; ഇന്ത്യൻ യുവ ഡോക്ടര്‍ അടക്കം രണ്ടു പേര്‍ മരിച്ചു

spot_img
spot_img

റാസൽഖൈമ: ജസീറ ഏവിയേഷൻ ക്ലബിന്‍റെ ചെറുവിമാനം റാസൽഖൈമയിൽ കടലിൽ തകർന്നുവീണ് ഇന്ത്യക്കാരനായ യുവ ഡോക്ടറും പൈലറ്റായ പാക്കിസ്ഥാനി യുവതിയും മരിച്ചു. യുഎഇയിൽ ജനിച്ചു വളർന്ന സുലൈമാൻ അൽ മാജിദാ(26)ണ് മരിച്ച ഇന്ത്യൻ ഡോക്ടറെന്ന് ഇദ്ദേഹത്തിന്‍റെ പിതാവ് മാജിദ് മുഖറം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2ന് ബീച്ചിനോട് ചേർന്ന കോവ് റൊട്ടാന ഹോട്ടലിനടുത്ത് നിന്ന് പറന്നുയർന്നയുടനാണ് രണ്ട് സീറ്റുകളുള്ള ചെറുവിമാനം തകർന്നുവീണത്.

ഡോ.സുലൈമാനാണ് വിമാനം വാടകയ്ക്കെടുത്തത്. മകന്‍ വിമാനം പറപ്പിക്കുന്നത് കാണാൻ പിതാവ് മാജിദ് മുഖറവും മാതാവും ഇളയ സഹോദരനും ഏവിയേഷന്‍ ക്ലബിലെത്തിയിരുന്നു. ഷാർജയിലാണ് കുടുംബം താമസിക്കുന്നത്. സംഭവത്തെക്കുറിച്ച് എയർ ആക്സിഡന്‍റ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു.

അപകട കാരണം കണ്ടെത്താൻ വർക്ക് ടീമുകളും ബന്ധപ്പെട്ട അധികാരികളും അന്വേഷണം തുടരുകയാണ്. മരിച്ച രണ്ട് പേരുടെയും കുടുംബങ്ങൾക്ക് ജിസിഎഎ അനുശോചനം അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments