എഐയുടെ സഹായത്തോടെ സ്വന്തം ശബ്ദത്തില്‍ ഓഡിയോ ബുക്ക് പുറത്തിറക്കുമെന്ന് മെലാനിയ ട്രംപ്

എഐയുടെ സഹായത്തോടെ സ്വന്തം ശബ്ദത്തില്‍ ഓഡിയോ ബുക്ക് പുറത്തിറക്കുമെന്ന് മെലാനിയ ട്രംപ്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ സ്വന്തം ശബ്ദത്തില്‍ ഓഡിയോ ബുക്ക് പുറത്തിറക്കുമെന്ന് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. 55 കാരിയായ മെലാനിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഓഡിയോ ബുക്ക് പുറത്തിറക്കുന്നതിനെ സംബന്ധിച്ച് ലോകത്തെ അറിയിച്ചത്. 7 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ബുക്കിന് 25 ഡോളറായിരിക്കും വില. ഓര്‍മ്മക്കുറിപ്പിന്‍റെ രൂപത്തിലുള്ളതായിരിക്കും ഓഡിയോ ബുക്ക്. എഐ ഡീപ് സീക്കിന്‍റെ അപകട സാധ്യതകളെ കുറിച്ച് മെലാനിയ ഈ അടുത്ത് ആശങ്ക പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് എഐയുടെ സഹായത്തോടെ ഇത്തരത്തില്‍ ഒരു നീക്കം.

എന്‍റെ ശബ്ദത്തില്‍ എഐ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മെലാനിയ-ദി എഐ ഓഡിയോ ബുക്ക് നിങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു എന്നാണ് മെലാനിയ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മേല്‍നോട്ടത്തിലും നിര്‍ദേശത്തിലും നിര്‍മ്മിച്ചതാണ് ഓഡിയോ ബുക്കെന്നും ഈ വര്‍ഷം അവസാനത്തോടെ മറ്റ് ഭാഷകളിലും ഓഡിയോ ബുക്ക് ലഭ്യമാക്കുമെന്നും ഓഡീയോ ബുക്ക് പുറത്തിറക്കുന്ന വെബ്സൈറ്റ് വ്യക്തമാക്കി.

Melania trump to release audiobook in her own voice with the help of AI

Share Email
LATEST
More Articles
Top