ചൈന സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ച്‌ ട്രംപ്

ചൈന സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ച്‌  ട്രംപ്

വാഷിംഗ്ടൺ: വ്യാപാരതർക്കങ്ങൾക്കിടെ ചൈന സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ച്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ച ശേഷമാണ്‌ ട്രംപ്‌ ഇക്കാര്യം അറിയിച്ചത്‌. “വളരെ നല്ല സംഭാഷണത്തിനിടെ’ വൈറ്റ്ഹൗസിലേക്ക്‌ ഷി ജിൻപിങ്ങിനെ ക്ഷണിച്ചതായും ട്രംപ്‌ പറഞ്ഞു.

താരിഫ് യുദ്ധം നിലനിൽക്കെത്തന്നെ ഇരു രാജ്യത്തലവന്മാരും തമ്മിലുണ്ടായ ആദ്യ ഔദ്യോഗിക ഫോൺ സംഭാഷണമാണിത്. വൈറ്റ് ഹൗസിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചത് എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Share Email
LATEST
More Articles
Top