ഒട്ടാവ: കാനഡയില്‍ ടാക്‌സി തട്ടിപ്പില്‍ 11 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം ഡോളറിലധികം കബളിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ടാക്‌സി തട്ടിപ്പില്‍ ടൊറന്റോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
പൊതുജനങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെ തട്ടിയെടുത്ത് വ്യാജ കാര്‍ഡുകള്‍ തിരിച്ചു നല്കിയ ക്രിമിനല്‍ ശൃംഖലയുടെ ഭാഗമായ 11 പേര്‍ക്കെതിരെ 108 കുറ്റങ്ങളാണ് ചുമത്തിയത്. നിയമാനുസൃത ടാക്‌സി ക്യാബുകളാമെന്നു തെറ്റിദ്ധരിപ്പിച്ച് ഉപയോക്താക്കള്‍ പണമടച്ച ശേഷമാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായ കാര്യം മനസിലാക്കിയത്. ഇതേ തുടര്‍ന്നാണ് ഇവര്‍ പരാതി നല്കിയത്.
ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് യാത്രയുടെ പണം നല്‍കാന്‍ ആവശ്യപ്പെടും. ഇടപാടിനിടെ യാത്രക്കാരന്റെ കാര്‍ഡിന് സമാനമായ മറ്റൊരു കാര്‍ഡ് നല്‍കി കബളിപ്പിക്കുകയായിരുന്നു. യഥാര്‍ഥ കാര്‍ഡും പിന്‍ നമ്പറും പിന്നീട് തട്ടിപ്പുക്കാര്‍ കൈവശപ്പെടുത്തുന്നതാണ് രീതി.
തട്ടിപ്പുകാര്‍ മോഷ്ടിച്ച കാര്‍ഡുകളും പിന്‍ നമ്പറുകളും ഉപയോഗിച്ച് എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുകയും ചെയ്തതായി ടൊറാന്റോ പോലീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗ്രേറ്റര്‍ ടൊറന്റോ മേഖലയില്‍ നിന്നുള്ള 10 പുരുഷന്മാരും ഒരു സ്ത്രീയുമാണ് പ്രതികളിലുള്ളത്.
11 arrested in taxi scam in Canada; 108 charges filed